സ്വന്തം കിണർ വെള്ളം ശുദ്ധമാണെന്നു എന്താണിത്ര ഉറപ്പ് ?

ഒന്നു പകച്ചു, അല്ലേ?

തലമുറകളായി, വീടിൻ്റെതു മാത്രമല്ല , കുടുംബത്തിന്റെ തന്നെ ഭാഗമായ തെളിനീർ സ്രോതസ്സ്. വേനൽക്കാലത്തു ചിലപ്പോൾ വറ്റുന്നതൊഴിച്ചാൽ അതിന്റെ ജോലി, അനസ്യൂതം, ഭംഗിയായി തലമുറകളോളം തുടർന്നുകൊണ്ടേയിരിക്കുന്നു എന്നുള്ള വിശ്വാസം.

എന്നാൽ സ്വന്തം നാടും, നാട്ടുമ്പുറവും, നാട്ടുരീതികളും  പോലെ നാട്ടിലെ കിണർവെള്ളവും മാറിക്കൊണ്ടേയിരിക്കുകയാണ് – കാലത്തിനൊപ്പം. പ്രത്യേകിച്ചും കിണറിൽ നിന്നുള്ള ശുദ്ധജലത്തിൻ്റെ ഗുണ നിലവാരം.

കേരളത്തിൻ്റെ  ശുദ്ധജല സ്രോതസ്സുകളുടെ ഗുണനിലവാരത്തെ ആസ്പദമാക്കി IISC ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു) 2012 -ൽ നടത്തിയ ഒരു പഠനത്തിൽ ​കണ്ടെത്തിയ രണ്ടു മുഖ്യ കാരണങ്ങൾ ഇവയായിരുന്നു – pH level കുറവും  കോളിഫോം ബാക്റ്റീരിയയുടെ അതിപ്രസരവും. ഒരു പതിറ്റാണ്ടിനിപ്പുറം ഇവ വർധിച്ചതല്ലാതെ കുറയാൻ യാതൊരു വഴിയും കാണുന്നില്ല.

സ്വന്തം കിണറ്റിലെ പച്ചവെള്ളം അത്ര ശുദ്ധമല്ലെന്നുള്ള പച്ച പരമാർത്ഥം ഇനിയെങ്കിലും നാം അംഗീകരിച്ചേ മതിയാകൂ.

500-ൽ കുറഞ്ഞ TDS അളവ് ഉള്ള ജലത്തിനു (കോർപറേഷൻ കണക്ഷൻ ഉൾപ്പെടെ)- ആജീവനാന്തം ശുദ്ധജലത്തിനു Doulton Water Filter മതിയാകും.

ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാട്ടർ ഫിൽറ്ററിനെ ക്കുറിച്ചു കൂടുതൽ അറിയാൻ ബന്ധപ്പെടൂ !

​കാലത്തിൻ്റെ മാറ്റങ്ങൾ ​

🏠 ജീവിതശൈലി

തൊട്ടിയിട്ടു വെള്ളം കോരിയെടുത്തിരുന്ന കാലം മറന്നു.വൈദ്യുതി മോട്ടോറുകൾ വന്നതോട് കൂടി ഒരു ഇരുമ്പ് വല  മേലാപ്പും ഇട്ടു കിണറുകൾ സുഖ സുഷുപ്തിയിലാക്കി. ഉള്ളിലെ സൂര്യപ്രകാശത്തിനെയും വായുസഞ്ചാരത്തെയും പടിയടച്ചു. 

⛈️ കാലാവസ്ഥ വ്യതിയാനങ്ങൾ

കാലവർഷവും ഇടവപ്പാതിയും മത്സരിച്ചു പെയ്തു വെള്ളപ്പൊക്കം മലയാളിയുടെ ജീവിതത്തിൻ്റെ ഭാഗമാക്കിയ കാലാവസ്ഥ വ്യതിയാനത്തിന് നന്ദി. അടിക്കടി വരുന്ന വെള്ളപ്പൊക്കങ്ങൾ ശുദ്ധജലസ്രോതസ്സുകളെ ‘കാടി’വെള്ളമാക്കുന്നതുകണ്ടു മടുത്തു കേരളീയർ.കൂടെ കുടിവെള്ളത്തിനു വേണ്ടിയുള്ള പ്രളയകാലത്തെ നെട്ടോട്ടവും.

​🚱ജനവാസവും നിർമ്മാണ രീതികളും

കേരളത്തിൻ്റെ ഭൂരിഭാഗം കിണര്‍ വെള്ളത്തിലും ഇ-കോളി പോലുള്ള ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലത്രേ. കിണറുമായി ശരിയായ അകലം പാലിക്കാതെ, അശാസ്ത്രീയമായി നിർമ്മിച്ച സെപ്റ്റിക് ടാങ്കുകൾക്കു നന്ദി.

🔥 തിളപ്പിച്ച വെള്ളം ശുദ്ധമാണോ ? ഉറപ്പിച്ചു പറയാമോ ?

വെള്ളം അണുവിമുക്തമാക്കാൻ ഏറ്റവും ചെലവു കുറഞ്ഞതും ലളിതവുമായ വഴി തിളപ്പിച്ച് ആറിച്ച് ഉപയോഗിക്കുക എന്നാണു കാലാകാലങ്ങളായി നമ്മൾ വിശ്വസിച്ചു ​കൊണ്ടിരിക്കുന്നത്.

എന്നാൽ ​യാഥാർഥ്യമെന്താണ് ?

​​അണുക്കളെ കൊല്ലുന്നതൊഴിച്ചാൽ (അതും ബാക്ടീരിയ ഗണത്തിൽ പെട്ടത്) തിളപ്പിച്ചാറിച്ച വെള്ളത്തിലെ ഖരമാലിന്യങ്ങളും  (ലവണങ്ങൾ, തുരുമ്പിന്റെ അംശങ്ങൾ), ഊറിക്കൂടിയ അഴുക്കും അത് കുടിക്കുന്നതോടുകൂടി നമുക്കുള്ളിലെത്തുന്നു.

ഈ ​’തിളപ്പിച്ച ​വെള്ളം’ borewell -ഇൽ നിന്നാണെങ്കിൽ പറയുകയും വേണ്ട.

ഒരു വീടിനു വേണ്ടത് ഈ മാലിന്യങ്ങളെല്ലാം നീക്കി ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ, എന്നാൽ ഏറ്റവും കാര്യക്ഷമയോടെ പ്രവർത്തിയ്ക്കുന്ന ഒരു ഫിൽട്രേഷൻ സിസ്റ്റം ആണെന്ന് നിസ്സംശയം പറയാം.

500-ൽ കുറഞ്ഞ TDS അളവ് ഉള്ള ജലത്തിനു (കോർപറേഷൻ കണക്ഷൻ ഉൾപ്പെടെ)- ആജീവനാന്തം ശുദ്ധജലത്തിനു Doulton Water Filter മതിയാകും.

ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാട്ടർ ഫിൽറ്ററിനെ ക്കുറിച്ചു കൂടുതൽ അറിയാൻ ബന്ധപ്പെടൂ !

നിറമോ മണമോ രുചിഭേദമോ കാണാത്തതുകൊണ്ട് മാത്രം സ്വന്തം വീട്ടിലെ കിണർവെള്ളം ഉപയോഗിക്കാൻ ഏറ്റവും യോഗ്യം എന്നാരും ദയവു ചെയ്തു തെറ്റിധരിക്കരുത്.  കൊച്ചി പഴയ കൊച്ചി അല്ലാത്തതുപോലെ തന്നെ കിണറിലെ കുടിവെള്ളവും.

കിണറിൽ നിന്നുള്ള കുടിവെള്ളം ശുദ്ധമാണെന്നു എല്ലായ്പ്പോഴും ഉറപ്പിക്കാൻ എന്താണൊരു വഴി ?

പല വഴികളുമുണ്ട്.

അതിൽ ഏറ്റവും വിശ്വാസയോഗ്യവും, 140 രാജ്യങ്ങളിലെ കുടുംബങ്ങൾ നെഞ്ചോട് ചേർത്തതും, തലമുറകളോളം ഈട് നിൽക്കുന്നതുമായ ഒരു വഴിയുണ്ട് .

ഒരു Doulton വാട്ടർ ഫിൽറ്റർ വീട്ടിലേയ്ക്കു വാങ്ങുക എന്ന എളുപ്പ വഴി.

 എന്തുകൊണ്ട് Doulton വാട്ടർ ഫിൽറ്റർ തന്നെ വാങ്ങണം ?

💧 വൈദ്യതി വേണ്ടേ വേണ്ട

💧 ഒറ്റ തുള്ളി വെള്ളം പോലും പാഴാക്കില്ല

💧 കീശ കീറുന്ന വാർഷിക മെയിന്റനൻസിനു ഗുഡ്ബൈ

💧 ശുദ്ധജലത്തിൽ അടങ്ങിയിട്ടുള്ള അവശ്യ ധാതുക്കളും ലവണങ്ങളും സംരക്ഷിക്കുന്നു

💧 അനായാസം ഫിറ്റ് ചെയ്യാം 

ഇനിയുമുണ്ട് കാരണങ്ങൾ.

500-ൽ കുറഞ്ഞ TDS അളവ് ഉള്ള ജലത്തിനു (കോർപറേഷൻ കണക്ഷൻ ഉൾപ്പെടെ)- ആജീവനാന്തം ശുദ്ധജലത്തിനു Doulton Water Filter മതിയാകും.

ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാട്ടർ ഫിൽറ്ററിനെ ക്കുറിച്ചു കൂടുതൽ അറിയാൻ ബന്ധപ്പെടൂ !

0

No products in the cart.